കോലഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

കോലഞ്ചേരി: നിയന്ത്രിക്കാനാളില്ലാതായതോടെ . ഓരോ ദിവസവും ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകള്‍ യാത്രക്കാര്‍ ടൗണില്‍ കുരുങ്ങുകയാണ്. കോലഞ്ചേരി ബ്ലോക്ക് ജങ്​ഷന്‍ മുതല്‍ തോന്നിക്ക ജങ്​ഷന്‍ വരെയുള്ള ഒരു കിലോമീറ്ററിലാണ്​ കുരുക്ക് രൂക്ഷമായത്. പെരുമ്പാവൂര്‍, കറുകപ്പിള്ളി, കോലഞ്ചേരി മെഡിക്കല്‍ കോളജ് എന്നീ റോഡുകളില്‍ നിന്നിറങ്ങി വരുന്ന വാഹനങ്ങള്‍ ദേശീയ പാതയിലേക്ക് കയറുമ്പോഴും, കോളജ് ജങ്​ഷന്‍, പെരുമ്പാവൂര്‍, മെഡിക്കല്‍ കോളജിന്​ മുന്നിലെ എറണാകുളം മൂവാറ്റുപുഴ ബസ് സ്​​റ്റോപ്പുകൾ എന്നിവിടങ്ങളിൽ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുമ്പോഴുമാണ് പ്രധാനമായും തിരക്ക് രൂപപ്പെടുന്നത്. ഇതിന് പുറമേ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കാന്‍ വരുന്ന വാഹനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക്​ മുന്നില്‍ അലക്ഷ്യമായി നിര്‍ത്തുന്നതും കാരണമാണ്​. കൂടാതെ ടൗണിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായിട്ട് നാളുകളേറെയായി. സി.സി.ടി.വി കാമറകള്‍ മിഴിയടച്ചിട്ടും വര്‍ഷങ്ങളായി. പൊലീസും ജനപ്രതിനിധികളും നിസ്സംഗത പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബൈപാസ് നിർമിക്കുമെന്ന വാഗ്ദാനം മാറി വന്ന ജനപ്രതിനിധികള്‍ നൽകിയെങ്കിലും അതും ജലരേഖയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.