കലാകാരന്‍മാര്‍ ഭീഷണിക്ക് വിധേയരാകുന്നു -മന്ത്രി സജി ചെറിയാന്‍

ലളിതകല അക്കാദമി ആര്‍ട്ട് ഹബ് കൊച്ചിയില്‍ തുടങ്ങും കൊച്ചി: ചരിത്രവിരുദ്ധമായ ആശയങ്ങള്‍ക്കെതിരെ മുന്നോട്ടു വരുമ്പോള്‍ കലാകാരന്‍മാര്‍ ഭീഷണിക്ക് വിധേയരാകുന്നുവെന്ന്​ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് കേരള ലളിതകല അക്കാദമി അറുപതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന കാലത്ത് ചരിത്രത്തെ സംരക്ഷിക്കാനും വസ്തുതകളെ പുതിയ തലമുറക്ക്​ നല്‍കാനുമുതകുന്ന രീതിയില്‍ സൃഷ്ടികളെ മാറ്റണം. കലയ്​ക്ക്​ മുന്നിലും പിന്നിലും രാഷ്ട്രീയമുണ്ട്. ഇന്ന് കലാകാരന്‍മാര്‍ ചരിത്രത്തെ വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുത വളരുന്ന സാഹചര്യമുണ്ട്​. വെറുപ്പിന്‍റെ ആശയങ്ങള്‍ നാടിനെ ഭിന്നിപ്പിക്കുക മാത്രമേ ചെയ്യൂ. പാവപ്പെട്ട കലാകാരന്‍മാരുടെ സൃഷ്ടികള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി ലളിതകല അക്കാദമിയുടെ ആര്‍ട്ട് ഹബ് കൊച്ചിയില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ശില്‍പി ജി. രഘു, ചിത്രകാരന്‍ കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ക്ക് ലളിതകല അക്കാദമി ഫെലോഷിപ്, വിവിധ വിഭാഗത്തിലെ കലാകാരന്‍മാര്‍ക്കുള്ള അക്കാദമി പുരസ്കാരങ്ങള്‍ എന്നിവ മന്ത്രി വിതരണം ചെയ്തു. മൂന്നാഴ്ച നീളുന്ന കലാപ്രദര്‍ശനവും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കെ.കെ. ജയേഷ്, രാഹുല്‍ ബാലകൃഷ്ണന്‍, ആര്‍.ബി. ഷജിത്, എസ്. സുധയദാസ്, സ്മിത.എം.ബാബു എന്നിവര്‍ക്ക് ലളിതകല അക്കാദമിയുടെ സംസ്ഥാന പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. അക്കാദമി സെക്രട്ടറി എന്‍.ബാലമുരളീകൃഷ്ണന്‍ നന്ദി പറഞ്ഞു. ചിത്രം: ekg AB3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.