കൊച്ചി: കൊറിയർ വഴി കഞ്ചാവ് കൊച്ചിയിൽ എത്തുന്നുവെന്ന് പൊലീസ്. സ്വകാര്യ കൊറിയർ സ്ഥാപനം നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് ഗ്രാമിന് 899 രൂപ നിരക്കിൽ കഞ്ചാവ് എത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ഓൺലൈൻവഴിയാണ് പണമിടപാട്. കൈമാറുന്ന അഡ്രസിൽ ഏതാനും ദിവസത്തിനകം കഞ്ചാവ് എത്തിക്കും. ഹരിയാന സംഘമാണ് വിപണന കേന്ദ്രമായി പ്രവർത്തിക്കുന്നതെന്നാണ് നിഗമനം. കഞ്ചാവിന് ഓർഡർ നൽകിയ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി സ്വദേശി അനീഷ് ജോസഫ്, കോഴിക്കോട് സ്വദേശിയായ എസ്. അർജുൻ, കാക്കനാട് സ്വദേശി നിഖിൽ കൃഷ്ണൻ, ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണ, മഞ്ചേരി സ്വദേശി പ്രകാശ് രാമനാഖ്, തേവര സ്വദേശി തന്മയ് അഷർ, കുളത്തൂർ സ്വദേശി അക്ഷയ്, എറണാകുളം സ്വദേശികളായ അനിരുദ്ധ്, വർഗീസ് മാത്യു എന്നിവർക്കെതിരെയാണ് കേസെടുത്ത്. വരും ദിവസങ്ങളിൽ പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തും. കഞ്ചാവ് പൊടിച്ച് നേർത്ത കുപ്പിയിലാക്കി തുളസി പോലുള്ള പച്ചമരുന്നുമായി കൂട്ടിക്കലർത്തിയാണ് ഗുഡ്ഗാവിലുള്ള കമ്പനി ഉൽപന്നം വിപണിയിൽ എത്തിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ 10 -15 ശതമാനം ഓഫർ നൽകിയാണ് വിൽപന. കമീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.