മെഡിക്കൽ കോളജിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

കളമശ്ശേരി: മെഡിക്കൽ കോളജി‍ൻെറ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. എറണാകുളം തേവക്കല്‍ സൊസൈറ്റിയില്‍ ഐ.ഐ.ടി കാൺപൂരില്‍നിന്ന്​ ഡിസൈനിങ്ങിൽ മാസ്റ്റേഴ്​സ്​ ഡിഗ്രി നേടിയ ആതിരയാണ് ലോഗോ ഡിസൈൻ ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും സ്വന്തമായ ലോഗോകള്‍ നിലവിലുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ നിന്നുമാണ് ലോഗോ തെരഞ്ഞെടുത്തത്. ഇത് കോളജ് കമ്മിറ്റി ഓഫ് മാനേജ്‌മെന്‍റ്​ അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പി‍ൻെറയും, കൊച്ചിയുടെ തനതായ സാംസ്‌കാരിക തനിമയുടെയും സമ്മിശ്രണമാണ് പുതിയ ലോഗോ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജി‍ൻെറ ഔദ്യോഗിക ലോഗോയുടെ പ്രകാശനം മന്ത്രി വീണ ജോര്‍ജ് നിർവഹിച്ചു. (ഫോട്ടോ) ER KALA 1 LOGO കളമശ്ശേരി മെഡിക്കൽ കോളജി‍ൻെറ പുതിയ ലോഗോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.