പെരുമ്പാവൂര്‍: രണ്ടാഴ്ചയായി തുടരുന്ന ശക്തമായ മഴയില്‍ എ.എം റോഡില്‍ ഓടക്കാലി മുതല്‍ കുറുപ്പംപടി വരെയുള്ള ഭാഗങ്ങള്‍ വീണ്ടും കുണ്ടും കുഴിയുമായി. കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്ന് തരിപ്പണമായ എ.എം റോഡില്‍ ഏഴ് ലക്ഷം രൂപ മുടക്കി കുഴികള്‍ അടച്ച ഭാഗങ്ങളിലാണ് വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പെരുമ്പാവൂര്‍ മുതല്‍ കോതമംഗലം വരെയുള്ള ഭാഗം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നതിന് കഴിഞ്ഞ ഒക്ടോബറില്‍ 12.26 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചിരുന്നു. ഇതില്‍ ഇരിങ്ങോള്‍ റോട്ടറി ക്ലബ് മുതല്‍ ഓടക്കാലി വരെയുള്ള ഭാഗങ്ങള്‍ വി.കെ.ജെ ഗ്രൂപ് നിര്‍മാണ ചുമതല ഏറ്റെടുക്കുകയും മൂന്ന് ആഴ്ച മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴ ശക്തമാകുന്ന ജൂണിനുമുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പണി അനന്തമായി നീളുമെന്ന ആശങ്കയുണ്ട്. മൂന്നാറിലേക്ക് പോകുന്ന വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളും സാധാരണക്കാരായ മറ്റുയാത്രക്കാരും ഏറെ ഉപയോഗപ്പെടുത്തുന്ന സംസ്ഥാന പാതയായ ആലുവ-മൂന്നാര്‍ റോഡിനോട് അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമാണ്. അതിനിടെ, വി.കെ.ജെ ഗ്രൂപ് ഏറ്റെടുത്ത് നടത്തിയ കോതമംഗലം നിയോജക മണ്ഡലത്തിലെ പ്ലാമുടി-ഊരംകുഴി റോഡ് നിര്‍മാണത്തിലെ അപാകതകള്‍ മൂലം കിഫ്ബി ഇടപെട്ട് ടെന്‍ഡര്‍ റദ്ദ് ചെയ്തത് എ.എം റോഡിൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. തകര്‍ന്ന ഓടക്കാലി മുതല്‍ കുറുപ്പംപടി വരെയുള്ള ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് കാമറ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാതെ കാമറ സ്ഥാപിച്ച് ജനങ്ങളെ പിഴിയാനുള്ള മോട്ടോര്‍ വാഹന വകുപ്പിൻെറ നീക്കത്തിലും പ്രതിഷേധമുയരുന്നുണ്ട്. em pbvr 1 Road മഴ കനത്തതോടെ കുഴിയായി മാറിയ എ.എം റോഡിലെ ഓടക്കാലിയിലെ അശമന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്‍ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.