ഗോതമ്പ്​ ക്രമക്കേട്​ കേസ്​: ബാങ്ക്​ സെക്രട്ടറിയുടെ അറസ്റ്റ്​ വിലക്കി

കൊച്ചി: പത്തനംതിട്ട മൈലപ്ര സർവിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഗോതമ്പ്​ ക്രമക്കേട്​ കേസിൽ ബാങ്ക് സെക്രട്ടറി ജോഷ്വയെ അറസ്റ്റ് ചെയ്യുന്നത്​ ഹൈകോടതി തടഞ്ഞു. ജോഷ്വയുടെ മുൻകൂർ ജാമ്യഹരജിയിലാണ്​ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഇടക്കാല ഉത്തരവ്​. ഹരജി മൂന്നാഴ്ച കഴിഞ്ഞ്​ പരിഗണിക്കാൻ മാറ്റിയ കോടതി അതുവരെയാണ്​ അറസ്റ്റ്​ തടഞ്ഞത്​. സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഗോതമ്പ് സംസ്കരണ ഫാക്ടറിയിലേക്ക് ഗോതമ്പ്​ വാങ്ങിയ വകയിൽ 3.94 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ്​ കേസ്​. കോന്നി അസിസ്റ്റന്‍റ്​ രജിസ്ട്രാറുടെ പരാതിയിൽ പത്തനംതിട്ട പൊലീസാണ്​ കേസെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.