ഫ്ലാറ്റിലെ മുറിയിൽ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി

കൊച്ചി: ഫ്ലാറ്റിന്​ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി. ശനിയാഴ്ച പുലർച്ച നോർത്ത്​ റെയിൽവേ സ്​റ്റേഷൻ പരിസരത്തുള്ള ഫ്ലാറ്റിലെ ഓഫിസ്​ മുറിയിലാണ്​ തീപിടിത്തമുണ്ടായത്​. നാലാം നിലയിലാണ്​ ഓഫിസ്​ പ്രവർത്തിക്കുന്നത്​. ഇവിടുത്തെ എ.സിയിൽനിന്നാണ്​ തീപടർന്നതെന്ന്​ കരുതുന്നു. റെയിൽവേ സ്​റ്റേഷനിൽനിന്നുള്ള ആളുകളാണ്​ അഗ്​നിരക്ഷാസേനയെ വിവരമറിയിച്ചത്​. മൂന്ന്​ യൂനിറ്റ്​ ഫോഴ്​സെത്തി തീനിയന്ത്രണ വിധേയമാക്കി. താഴത്തെ നിലകളിൽ ആൾ താമസമുണ്ടായിരുന്നത്​​ ആശങ്കക്കിടയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.