ഇഫ്താർ സംഗമം

മട്ടാഞ്ചേരി: 'നമ്മൾ കൊച്ചിക്കാർ' സംഘടനയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സാഹോദര്യ സംഗമവും സംഘടിപ്പിച്ചു. കപ്പലണ്ടിമുക്ക് ഷാദി മഹല്ലിൽ നടന്ന ഇഫ്താർ സാഹോദര്യ സംഗമത്തിൽ കൊച്ചി നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. ഫാ. പീറ്റർ ചടയങ്ങാട് സാഹോദര്യ സന്ദേശം നൽകി. ചന്ദനപ്പള്ളി ഖതീബ് അമീറുദ്ദീൻ ഫൈസി, മുൻ മേയർ സൗമിനി ജയിൻ, കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പ്രിയ പ്രശാന്ത്, ഷീബാലാൽ, കൗൺസിലർമാരായ ഹബീബുള്ള, ഷൈല തദേവൂസ്, ഷീബ ഡുറോം, സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ്, തണ്ടാശ്ശേരി സനൽകുമാർ, രാജീവ് പള്ളുരുത്തി, സുബൈബത്ത് ബീഗം, ഹാരിസ് അബു, കെ.എം. ഹുസൈൻ, സി.ജെ. ജോൺസൺ, ഷീജ സുധീർ, തഹിയ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.എൻ.എം കൊച്ചി മണ്ഡലം കൺവെൻഷനും ഇഫ്താർ സംഗമവും നടത്തി. വൈസ് ചെയർമാൻ നൂർ മുഹമ്മദ്‌ സേട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ റഷീദ് ഉസ്മാൻ സേട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഗനി സ്വലാഹി, റിയാസ് ബാവ, എം.എം. മജീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.