ഫയല്‍ അദാലത് സംഘടിപ്പിച്ചു

മരട്: കേരള സര്‍ക്കാറി‍ൻെറ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി മരട് നഗരസഭ മൂന്നുദിവസമായി സംഘടിപ്പിക്കുന്ന ഫയല്‍ അദാലത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രകലാധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ജി. രേണുകാദേവി, റവന്യൂ ഇന്‍സ്പെക്ടര്‍ ഷീജ എം.ഇ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഐ. ജേക്കബ്സണ്‍, റെനീസ് എന്നിവര്‍ സംസാരിച്ചു. 26ാം തീയതി എൻജിനീയറിങ്​ വിഭാഗത്തി‍ൻെറയും 28ാം തീയതി ആരോഗ്യവിഭാഗത്തി‍ൻെറയും ഫയലുകളില്‍ അദാലത് ഉണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. EC-TPRA-2 File Adalath മരട് നഗരസഭ സംഘടിപ്പിക്കുന്ന ഫയല്‍ അദാലത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.