ജില്ലയിലെ സർക്കാർ ലാബുകളെ തമ്മിൽ ബന്ധിപ്പിക്കും -മന്ത്രി വീണ ജോർജ്

ആലുവ: ജില്ലയിലെ സർക്കാർ ലാബുകളെ തമ്മിൽ ബന്ധിപ്പിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. എടത്തല പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തി‍ൻെറ ഉദ്ഘാടനവും ജില്ലയിൽ ആരംഭിച്ച ആറ് ഹെൽത്ത് ആൻഡ്​ വെൽനസ് സെന്‍ററുകളുടെ ജില്ലതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. എടത്തല ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടുമെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. എടത്തല പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രീജ കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എം. അൻവർ അലി, എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എ. അബ്ദുൽ ഖാദർ, ജില്ല പഞ്ചായത്ത് അംഗം റൈജ അമീർ, എം.എ. അജീഷ്, അസ്മ ഹംസ, സുമയ്യ സത്താർ, അസീസ് മൂലയിൽ, ആബിദ ഷരീഫ്, സുധീർ മീന്ത്രക്കൽ, അഫ്സൽ കുഞ്ഞുമോൻ, ഷൈനി ടോമി, എ.എസ്.കെ. സെയ്ത്​ മുഹമ്മദ്, എൻ.എച്ച്. ഷബീർ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ ea yas4 edathala fhc എടത്തല പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും ജില്ലയിൽ ആരംഭിച്ച ആറ് ഹെൽത്ത് ആൻഡ്​ വെൽനസ് സെന്‍ററുകളുടെ ജില്ലതല ഉദ്ഘാടനവും മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.