ഹരിപ്പാട്: കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം. പള്ളിപ്പാടിന് ജന്മനാട് വിട നൽകി. ഇടുക്കിയിൽനിന്ന് ജന്മനാടായ പള്ളിപ്പാട്ട് എത്തിച്ച മൃതദേഹം തറവാടായ പള്ളിപ്പാട് കോനുമഠം പൂലിത്തറ വീട്ടുവളപ്പിൽ സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.30ന് സഹോദരൻ ബിജുവിന്‍റെ മകൻ തരുണാണ് ചിതക്ക് തീ കൊളുത്തിയത്. പാൻക്രിയാസിലെ രോഗബാധയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന ബിനു വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. കവി കുരീപ്പുഴ ശ്രീകുമാർ, സി.എസ്. രാജേഷ്, ആർ. പാർഥസാരഥി വർമ, സത്യൻ കോമല്ലൂർ, എസ്.ജോസഫ്, എം.ആർ. രേണുകുമാർ, എം.ബി. മനോജ് കുമാർ, എസ്. കണ്ണൻ, ഓടക്കുഴൽവാദകൻ ഉമേഷ് സുധാകർ, നാടൻപാട്ട് കലാകാരൻ ഡോ. എം.എ. കുട്ടപ്പൻ, ടി.എ. പ്രസാദ്, വിൽഫ്രഡ്, മൃദുലാദേവി ശശിധരൻ, സതി അങ്കമാലി, ഇന്ദുലേഖ, അജിത എം.കെ, പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അജിത അരവിന്ദൻ, വാർഡ് അംഗം കീച്ചേരിൽ ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം എ. ശോഭ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.രാജേന്ദ്രക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗീസ് വെങ്ങാലിൽ, കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി അനിൽ തോമസ്, കേരള ചേരമർ സർവിസ് സൊസൈറ്റി കാർത്തികപ്പള്ളി യൂനിയൻ പ്രസിഡന്‍റ് എസ്.സുഭാഷ് കുമാർ, കേരള ചേരമർ സർവിസ് സൊസൈറ്റി 50ാം നമ്പർ പള്ളിപ്പാട് ശാഖ പ്രസിഡന്‍റ് കൃഷ്ണൻകുട്ടി, സെക്രട്ടറി ഗോപാലകൃഷ്ണൻ തുടങ്ങി സാഹിത്യ- സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ബിനുവിന് അന്ത്യാഞ്ജലി അർപ്പിച്ചു. രമേശ് ചെന്നിത്തല എം.എൽ.എക്കുവേണ്ടി റീത്ത് സമർപ്പിച്ചു. പള്ളിപ്പാട് ഗ്രാമത്തെ പ്രശസ്തിയിലേക്ക് എത്തിച്ച ബിനുവിന് യാത്രാമൊഴി നൽകാൻ വൻ ജനാവലിയാണ് എത്തിയത്. എസ്. ഭദ്രന്‍റെ അധ്യക്ഷതയിൽ അനുശോചന സമ്മേളനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.