അന്തർ സംസ്ഥാന ബുള്ളറ്റ് മോഷണം മുഖ്യസൂത്രധാരനായ 'ഡോക്​ടർ' പിടിയിൽ

കൊച്ചി: സംസ്ഥാനത്ത്​ വിവിധ ജില്ലകളിൽ ബുള്ളറ്റ് മോഷണം നടത്തുന്ന സംഘത്തി​ലെ മുഖ്യസൂത്രധാരൻ പിടിയിൽ. തമിഴ്നാട്, നാഗാർകോവിൽ സ്വദേശി ഹരേന്തർ ഇർവിൻ എന്ന ഡോ. ബെന്നിയാണ്​ അറസ്റ്റിലായത്​. സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ബുള്ളറ്റ് മോഷണം വ്യാപകമായതിനെ തുടർന്ന് പൊലീസ്​ പ്രത്യേക സംഘം രൂപവത്​കരിച്ചു അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ എട്ടിന്​ ഒലവക്കോട് ഭാഗത്തുനിന്ന്​ തമിഴ്നാട് സ്വദേശി ശിവകുമാർ, ഒലവക്കോട് സ്വദേശി വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അഞ്ച് ബുള്ളറ്റ് മോഷണക്കേസുകൾ തെളിഞ്ഞിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ്​ സംഘത്തിലെ പ്രധാനിയും മോഷണ ബുള്ളറ്റുകൾക്ക് വ്യാജ രേഖകൾ ഉണ്ടാക്കി കൊടുക്കുന്നയാളെ പറ്റിയുള്ള വിവരം ലഭിക്കുന്നത്. ഇയാൾ വാഴക്കാല ഭാഗത്ത്​ ഒരു വീട്ടിൽ ആയുർവേദ ഡോക്ടർ എന്ന വ്യാജേന വാടകക്ക്​ താമസിക്കുകയായിരുന്നു. കൂടെയുള്ളവർ അറസ്റ്റിലായ വിവരം അറിഞ്ഞ പൊലീസ് എത്തുന്നതിനു മുമ്പേ അവിടുന്ന് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് മുങ്ങിയിരുന്നു. ശരിയായ പേരോ, വിലാസമോ പോലും കൂടെയുള്ളവർക്ക് പോലും അറിയില്ലായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിനോടുവിലാണ് ബെന്നി കോയമ്പത്തൂരിൽനിന്ന്​ പിടിയിലായത്. നിലവിൽ ഇയാൾ തിരുപ്പൂർ ഭാഗത്ത് മസാജ് പാർലർ നടത്തി വരുന്നു. സ്റ്റെതസ്കോപ്പും മരുന്നുകളും നിരവധി വ്യാജ ഐ.ഡി കാർഡുകളും സീലുകളും ഉണ്ടായിരുന്നു. കലൂർ സ്റ്റേഡിയത്തിൽനിന്ന്​ കഴിഞ്ഞ എട്ടാം തീയതി മോഷണം പോയ ബുള്ളറ്റിനെ പറ്റിയുള്ള വിവരവും ഇയാളിൽനിന്ന്​ ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.