കൊച്ചി: ബി.ജെ.പിയുടെ വർഗീയതയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഡൽഹിയിലെ ബുൾഡോസർ നടപടിയെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. ഇത്തരം നടപടികളെ നേരിടാൻ എൻ.സി.പി അടക്കം ഇടത് മതേതര ശക്തികളുടെ മുന്നണിക്കാണ് കഴിയുക. ജില്ല നേതൃയോഗവും നേതാക്കൾക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. രാജൻ, ലതിക സുഭാഷ്, പി.ജെ. കുഞ്ഞുമോൻ, കെ. ചന്ദ്രശേഖരൻ, മമ്മി സെഞ്ച്വറി, ശ്രേയ ബാബു എന്നിവർക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, കെ.ആർ. സുഭാഷ്, കെ.ജെ. പോൾ, ആർ.കെ. ശശിധരൻ പിള്ള, എസ്.ഡി. സുരേഷ് ബാബു, ജില്ല ട്രഷറർ ജോണി തോട്ടക്കര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.