മയക്കുമരുന്ന് കേസിൽ ഒരാൾകൂടി പിടിയിൽ

അങ്കമാലി: കരയാംപറമ്പ് ഫെഡറൽ ടവർ ഫ്ലാറ്റി‍ൻെറ പാർക്കിങ് ഏരിയയിലെ കാറിൽ സൂക്ഷിച്ച കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കൊച്ചി എരൂർ തൈക്കാട് അമ്പലത്തിന് സമീപം പാലക്കവീട്ടിൽ അതുലിനെയാണ് (20) ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍ൻെറ നേതൃത്വത്തിലെ അന്വേഷണസംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറി‍ൻെറ കാറിൽനിന്നാണ് 11.5 കിലോയോളം കഞ്ചാവും ഒന്നര കിലോ ഹഷീഷ് ഓയിലും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെടെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവും ഹഷീഷ് ഓയിലും വിൽപന നടത്തിയ പ്രതികളിൽനിന്ന് പണം നൽകി അതുൽ മയക്കുമരുന്നുകൾ പതിവായി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐമാരായ ടി.എം. സൂഫി, ഡിനി എന്നിവ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതികൾ മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച വകകൾ കഴിഞ്ഞ ദിവസം പൊലീസ് കണ്ടുകെട്ടിയിരുന്നു. ER ANKA 1 ATHUL അതുൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.