ഫോർട്ട്​കൊച്ചി ആർ.ഡി ഓഫിസിൽ ഇടനിലക്കാർക്ക് പൂർണ നിയന്ത്രണം

മട്ടാഞ്ചേരി: ഭൂമി തരംമാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ ഇടനിലക്കാർക്ക് കർശന നിയന്ത്രണം. കഴിഞ്ഞ ദിവസം അദാലത്തിൽ കുഴപ്പങ്ങളുണ്ടാക്കിയത് ഇടനിലക്കാരാണെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ബഹളത്തിനിടയിൽ ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളികൾ വരെ ഉയർന്നിരുന്നു. ഇടനിലക്കാർ ആരൊക്കെയാണെന്ന് കാര്യത്തിൽ ആർ.ഡി ഓഫിസ് അധികൃതർക്ക് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച പലരും ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ആർ.ഡി ഓഫിസിൽ അദാലത്ത് ആരംഭിച്ചതോടെ ഇടനിലക്കാർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നാല് അദാലത്തുകളിലായി ആയിരക്കണക്കിന് അപേക്ഷകൾ തീർപ്പാക്കിയിരുന്നു. ഇടനിലക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫോർട്ട്കൊച്ചി സബ് കലക്ടർ പി.വിഷ്ണുരാജ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.