ആരോഗ്യവകുപ്പ് പരിശോധന: വിവിധ സ്ഥാപനങ്ങൾക്ക് പിഴയിട്ടു

കരുമാല്ലൂർ: ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാഞ്ഞാലിയിൽ ആരോഗ്യവകുപ്പിന്റെ ഹെൽത്ത് സ്​ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ, ഹൽവ ഉൽപാദന കേന്ദ്രങ്ങൾ, ബിരിയാണിക്കടകൾ, ചിപ്സ് നിർമാണ കേന്ദ്രങ്ങൾ എന്നിവയിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകുകയും കർശന നിർദേശങ്ങൾ നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ബിബിത വിശ്വം അറിയിച്ചു. പടം EA PVR arogya vakupe 2 മാഞ്ഞാലിയിലെ ബേക്കറിയിൽ ആരോഗ്യവകുപ്പിന്റെ ഹെൽത്ത് സ്​ക്വാഡ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.