ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം തുടങ്ങി രാജ്യം നേരിടുന്നത് കോർപ്പറേറ്റ് ഭരണത്തിൻ കീഴിലായതിന്റെ അലയൊലികൾ. എസ്.സതീഷ്

അങ്കമാലി: 2008 മുതൽ ഇന്ത്യ കോർപറേറ്റ് ഭരണത്തിൻ കീഴിലായതിന്‍റെ അലയൊലികളാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്​ എസ്. സതീഷ്. രാജ്യം അതിസങ്കീർണമായ കെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല പ്രതിനിധി സമ്മേളനം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് പ്രിൻസി കുര്യാക്കോസ് പതാക ഉയർത്തി. ഡോ. പ്രിൻസി കുര്യാക്കോസ് കൺവീനറായും എ.ആർ. രഞ്ജിത്ത്, കെ.വി. കിരൺരാജ്, കെ.വി. നിജിൽ, അനില ഡേവിഡ് എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംഘാടകസമിതി ചെയർമാൻ കെ.കെ. ഷിബു, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, സംസ്ഥാന വൈസ്​ പ്രസിഡന്‍റ് എസ്.ആർ. അരുൺ ബാബു എന്നിവർ സംസാരിച്ചു. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിൽനിന്ന് 352 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ല സെക്രട്ടറി എ.എ. അൻഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 16 ഏരിയ കമ്മിറ്റികളിൽനിന്ന് പ്രവർത്തനറിപ്പോർട്ടിന്‍റെയും സംഘടന റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ മുതൽ ആരംഭിക്കും. വൈകീട്ട് അഞ്ചിന് അങ്കമാലി പട്ടണത്തിൽ യുവജന റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ER ANKA 1 DYFI ഡി.വൈ.എഫ്.ഐ ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.