പങ്കിമല കോളനി നവീകരണത്തിന് ഒരുകോടി

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പങ്കിമല കോളനി നവീകരിക്കുന്നതിനായി അംബേദ്കര്‍ ഗ്രാമപദ്ധതിയിലുള്‍പ്പെടുത്തി ഒരുകോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കോളനിയിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനോടൊപ്പം വീടുകളിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന വിധത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്യും. കുടിവെള്ളം, വൈദ്യുതീകരണം, എല്ലാ വീട്ടിലും ഇന്‍റർനെറ്റ്​ കണക്​ഷന്‍, വീടുകള്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണി തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്. അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.ബി. ഹമീദ് അധ്യക്ഷതവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​​ അന്‍വര്‍ അലി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.