കൊച്ചി: വ്യത്യസ്ത മേഖലകളിലുള്ള വനിതകളെ ഉൾപ്പെടുത്തി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം എറണാകുളം സൗത്ത് ഏരിയയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കലൂർ ദഅ്വ മസ്ജിദ് ഇമാം അഡ്വ. മുബശ്ശിർ അസ്ഹരി റമദാൻ സന്ദേശം നൽകി. കൺവീനർ വസീറ അയ്യൂബ് അധ്യക്ഷത വഹിച്ചു. കേരള ഹൈകോടതി ജസ്റ്റിസ് മേരി ജോസഫ്, കോർപറേഷൻ മുൻ മേയർ സൗമിനി ജയിൻ, ഹൈകോടതി വിമൻസ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ശാന്തമ്മ, ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി സെക്രട്ടറി സൗദ ഫൈസൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഹ്ന സ്വാഗതവും ലൈല നന്ദിയും പറഞ്ഞു. ഷബ്ന ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.