കൊച്ചി: ഫെയ്‌സ് ഫൗണ്ടേഷൻ ചെയർമാനായി പ്രഫ.എം.കെ. സാനുവിനെ തെരഞ്ഞെടുത്തു. ഏഴുവർഷമായി ഫെയ്‌സ് ഫൗണ്ടേഷന്‍റെ മുഖ്യരക്ഷാധികാരിയാണ് അദ്ദേഹം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യരക്ഷാധികാരിയായിരുന്ന കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി-സാമൂഹിക സംഘടനയാണ് ഫെയ്‌സ് ഫൗണ്ടേഷൻ. ഈ വർഷം മുതൽ ഫെയ്‌സ് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. സാനു അറിയിച്ചു. അക്ഷയപാത്രം പദ്ധതിയിലൂടെ ജില്ലയിലെ പാവപ്പെട്ട 1000 കുടുംബങ്ങൾക്കായി എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ അറിയിച്ചു. യോഗത്തിൽ മാനേജിങ് ട്രസ്റ്റി ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.