വിദ്യാർഥിനികൾക്ക്​ സൈക്കിളുമായി ശിശുസംരക്ഷണ സമിതി

​​​കൊച്ചി: ബസിലെ തിരക്കില്‍ വലഞ്ഞ് യാത്രചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് കൈത്താങ്ങായി ജില്ല ശിശുസംരക്ഷണ സമിതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികളുടെ യാത്രദുരിതത്തിന് പരിഹാരം കാണുക എന്നതിനൊപ്പം ആരോഗ്യ സംരക്ഷണംകൂടി മുന്നില്‍കണ്ടാണ് സൈക്കിള്‍ വിതരണം എന്ന ആശയത്തിലേക്ക് ശിശു സംരക്ഷണ സമിതി എത്തിയത്. അര്‍ഹരായ കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ്​ കണ്ടെത്തിയത്. ഗതാഗത സൗകര്യം കുറവായ പ്രദേശങ്ങളിലെ വിദ്യാർഥിനികള്‍ക്കാണ്​ മുന്‍ഗണന. ഇതോടൊപ്പം സ്‌കൂളിലേക്കുള്ള ദൂരവും പരിഗണിച്ചാണ്​ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. വരുംനാളുകളില്‍ കൂടുതല്‍ കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കാനാണ്​ സമിതിയുടെ തീരുമാനം. സൈക്കിളുകളുടെ ആദ്യഘട്ട വിതരണം എറണാകുളം ഇന്ദിര പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്​ടർ ജാഫര്‍ മാലിക്കിന്റെ സാന്നിധ്യത്തില്‍ ടി.ജെ. വിനോദ് എം.എല്‍.എ സൈക്കിളുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ശിശുസംരക്ഷണ സമിതി വൈസ് പ്രസിഡന്‍റ്​ മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. ചിത്രം: EC Cycle ജില്ല ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സൈക്കിൾ വിതരണം ടി.ജെ. വിനോദ് എം.എൽ.എയും കലക്ടർ ജാഫർ മാലിക്കും ചേർന്ന് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.