കാക്കനാട്: തുതിയൂരിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിയാകുന്നു. സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി ഗ്യാസ് പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി ഗ്യാസ് അധികൃതർ നടപടിക്ക് നിർദേശം നൽകിയത്. വെട്ടിപ്പൊളിച്ച റോഡ് കൃത്യമായി നന്നാക്കാത്തതിനാൽ നിരവധി പേരായിരുന്നു കുഴികളിലും മറ്റും വീണ് അപകടത്തിൽപെട്ടിരുന്നത്. ഇത്തരത്തിലുള്ള മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് നിർദേശം. കഴിഞ്ഞ ദിവസം രാത്രി തുതിയൂർ ബസ്റ്റാൻഡിന് സമീപത്തുകൂടി മാന്ത്ര കോളനിയിലേക്ക് പോകുന്ന റോഡിലുണ്ടായ അപകടത്തിൽപെട്ട ഓട്ടോ ഡ്രൈവറും പള്ളിള്ളറമ്പിൽ വീട്ടിൽ ജോർജ് ജോസഫും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓടുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് തെന്നിനീങ്ങിയ ഓട്ടോറിക്ഷ സമീപത്തെ വീടിന്‍റെ മുറ്റത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിന്‍റെ വീട്ടുവളപ്പിലേക്കായിരുന്നു വീണത്. അപകടത്തിൽ കുടുംബാംഗങ്ങൾക്ക് മുഴുവൻ പരിക്കേറ്റിരുന്നു. ഈ കുടുംബത്തിന്‍റെ ഏക വരുമാനമായിരുന്നു ഓട്ടോറിക്ഷക്ക് 50,000ത്തിലധികം രൂപയുടെ കേടുപാടുകളാണ് സംഭവിച്ചത്. ഫോട്ടോ: സിറ്റി ഗ്യാസ് പദ്ധതിക്കായി വെട്ടിപ്പൊളിച്ച കാക്കനാട് തുതിയൂരിലെ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.