'ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ' ജനകീയ സംവാദം

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ആലുവ ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ' വിഷയത്തിൽ ജനകീയ സംവാദം സംഘടിപ്പിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാജു ആന്‍റണി വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് കെ.എ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ബെഫി ജില്ല വൈസ് പ്രസിഡന്‍റ് പി.വൈ. വർഗീസ്, ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, മാധവൻകുട്ടി നായർ, കെ.എസ്. സുനീർ, ആ‍ന്‍റണി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas4 befi അശോകപുരം പി.കെ. വേലായുധൻ മെമോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ആലുവ ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജു ആൻറണി വിഷയാവതരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.