സി.പി. ജോർജ് യു.ഡി.എഫ് സ്ഥാനാർഥി

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ ഉപതെരഞ്ഞടുപ്പ് നടത്തുന്ന 11ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി സി.പി. ജോര്‍ജ് മത്സരിക്കും. മേയ് 17നാണ് തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ട്വന്റി20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വാര്‍ഡ് മെംബറായിരുന്ന ജോസിന്റെ മരണത്തെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ യു.ഡി.എഫിന്റെ വാര്‍ഡായിരുന്നു ഇത്. 18 വാര്‍ഡുകളുള്ള പഞ്ചായത്ത്​ ട്വന്‍റി20യാണ് ഭരിക്കുന്നത്. 11 വാര്‍ഡുകളില്‍ ട്വന്‍റി20യും അഞ്ച്​ വാര്‍ഡുകളില്‍ യു.ഡി.എഫും ഒരു വാര്‍ഡിൽ എല്‍.ഡി.എഫുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.