ആയുർവേദ ആശുപത്രിയിൽ പേ വാർഡ് സജ്ജം

ആലുവ: നഗരസഭ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ ഏറെനാളത്തെ ആവശ്യമായിരുന്ന പേ വാർഡ് സജ്ജമായി. ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഉച്ചക്ക്​ ശേഷം 2.30 ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വാർഡ് നാടിന് സമർപ്പിക്കും. ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആയുർവേദ ആശുപത്രികളിലൊന്നാണ് ആലുവ. നിരവധിയാളുകളാണ് നിത്യേന ആശുപത്രിയിലെത്തുന്നത്. പേ വാര്‍ഡില്‍ ആറ് മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. അന്‍വര്‍ സാദത്ത് എം.എൽ.എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച 65 ലക്ഷം രൂപയും നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപയും വിനിയോഗിച്ചാണ് പേ വാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ക്യാപ്‌ഷൻ ea yas6 hosp ആലുവ നഗരസഭ ആയുർവേദ ആശുപത്രിയിൽ സജ്ജമായ പേവാർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.