ജല നടത്തം സംഘടിപ്പിച്ചു

പറവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പള്ളിത്താഴം പഷ്ണിത്തോട് കൈവരിയുടെ സമീപത്തുനിന്നും ആരംഭിച്ച് വടക്കോട്ട് പൂതയിൽ പാലംവരെ നഗരസഭയുടെ നേതൃത്വത്തിൽ ജലനടത്തം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സജി നമ്പിയത്ത്, ബീന ശശിധരൻ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, കൗൺസിലർമാരായ ഗീത ബാബു, എം.കെ. ബാനർജി, ജഹാഗീർ തോപ്പിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്‌. രാജൻ, നഗരസഭ ഹെൽത്ത്‌ വിഭാഗം മേധാവി രാജേഷ് എന്നിവർ സംസാരിച്ചു. സി.ഡി.എസ്‌ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും സംബന്ധിച്ചു. നഗര സഭ പരിധിയിലെ മലിനമായ തോടുകൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെള്ളിയാഴ്ച രാവിലെ എട്ടിന് പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം വാർഡ് മൂന്നിൽ പറുദീസ നഗറിലെ തോട് ശുചീകരണത്തോടെ ആരംഭിക്കും. ......... പരിപാടികൾ ഇന്ന് പറവൂര്‍ ടി.ബി റോഡിന് സമീപം: പറവൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മന്ദിരത്തിന്റെ ശിലാസ്ഥാപനം -പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 9.30ന് പറവൂര്‍ ടി.ബി ഹാൾ: ഡോ. സുനിൽ പി.ഇളയിടം രചിച്ച 'ഫ്രെഡറിക് ഏംഗൽസ് സാഹോദര്യ ഭാവനയുടെ വിപ്ലവ മൂല്യം' എന്ന പുസ്തകം പ്രകാശനം, സ്പീക്കർ എം.ബി. രാജേഷ്- 4.30 ന് പറവൂർ ചേന്ദമംഗലം കവല ശുഭകിരൺ അക്കാദമി: എജുഫെസ്റ്റ്, വിവിധ ക്ലാസുകൾ- 10.30ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.