'സി.ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചത് പ്രതിഷേധാർഹം'

ആലുവ: മോഫിയ പർവിൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്​പെൻഷനിലായിരുന്ന ആലുവ ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുടെ സസ്പെൻഷൻ പിൻവലിച്ചത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഈ വിഷയത്തിൽ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണം, സി.ഐക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പുനരന്വേഷണം നടത്തി പ്രതി ചേർത്ത് പുതുക്കിയ കുറ്റപത്രം തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.