നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് സുഹൃത്തുക്കൾ മരിച്ചു പെരുമ്പാവൂര്‍: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ കടുവാള്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ ഡോ. സോമസുന്ദരന്‍റെ മകന്‍ കെ.എസ്. അജിത് (53), തൊടുപുഴ കുമാരമംഗലം നെല്ലിക്കതടത്തില്‍ വീട്ടില്‍ വിജയന്‍റെ മകന്‍ വിമല്‍ (49) എന്നിവരാണ് മരിച്ചത്. എം.സി റോഡ് പുല്ലുവഴിയില്‍ ബുധനാഴ്ച രാത്രി 11നാണ് അപകടം. വളയന്‍ചിറങ്ങരയില്‍ വാടകക്ക് താമസിക്കുന്ന വിമൽ നഗരത്തില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. സുഹൃത്ത് അജിത് വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചത്. പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജിത് സി.പി.ഐ പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. മാതാവ്: ഡോ. ശാന്ത. ഭാര്യ: അനിത. മക്കള്‍: സിദ്ധാര്‍ഥ് (ആദിശങ്കര എന്‍ജിനീയറിങ് കോളജ്, കാലടി), സന്‍മയ (കടയിരുപ്പ് സെന്‍റ് പീറ്റേഴ്‌സ് സ്‌കൂള്‍). വളയന്‍ചിറങ്ങര പി.വി പ്രിന്റേഴ്സിലെ ഗ്രാഫിക് ഡിസൈനറായിരുന്നു വിമല്‍. ഭാര്യ: ശ്രീജ. മക്കള്‍: യാഷ് വി. നാരായണ്‍, ഗസല്‍ വി. കൃഷ്ണ. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അജിത്തിന്‍റെ മൃതദേഹം സംസ്‌കരിച്ചു. വിമലിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ekd Ajith 53 pbvr 1 ekd Vimal 49 pbvr 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.