ആദിശങ്കര എൻജിനീയറിങ് കോളജിന് പുരസ്കാരം

കാലടി: സാങ്കേതിക സർവകലാശാല എൻ.എസ്.എസ് പുരസ്കാരവിതരണ ചടങ്ങിൽ ആറോളം പുരസ്കാരങ്ങൾ കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് കരസ്ഥമാക്കി. മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരവും സർട്ടിക്കറ്റും അവാർഡ് തുകയും കോളജ് പ്രിൻസിപ്പൽ ഡോ.വി. സുരേഷ് കുമാർ, സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയിൽനിന്ന്​ ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫിസർ, സർവകലാശാല എനർജി സെല്ലിന്‍റെ പുരസ്കാരങ്ങൾ, മികച്ച എൻ.എസ്.എസ് വളന്‍റിയർ, ഇന്‍റർനാഷനൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിനുള്ള പുരസ്കാരം, പ്രീറിപ്പബ്ലിക് പരേഡ് ക്യാമ്പിൽ പങ്കെടുത്തതിനുള്ള പ്രത്യേക പുരസ്കാരം എന്നിവയാണ് കോളജിന് ലഭിച്ചത്. ചിത്രം-- സാങ്കേതിക സർവകലാശാലയുടെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരം കോളജ് പ്രിൻസിപ്പൽ ഡോ.വി. സുരേഷ് കുമാർ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയിൽനിന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.