അപകടത്തിൽപെട്ട മിനിലോറി രണ്ടുമാസം കഴിഞ്ഞിട്ടും നീക്കിയില്ല

കാലടി: എം.സി റോഡിൽ വേങ്ങൂർ പെട്രോൾ പമ്പിന് സമീപം അപകടത്തിൽപെട്ട മിനിലോറി രണ്ടുമാസം കഴിഞ്ഞിട്ടും നീക്കാത്തത് ദുരിതമാകുന്നു. എം.സി റോഡിന്‍റെ അരികിലെ കാനയിലേക്ക് ഇടിച്ചുകയറിയ മിനിലോറി മതിലിൽ ചാരിനിൽക്കുന്ന നിലയിലാണ്. അപകടത്തിൽ മലപ്പുറം പൊന്നാനി സ്വദേശി മരിച്ചിരുന്നു. ലോറിയുടെ പിൻവശം റോഡരികിലാണ് കിടക്കുന്നത്. മിനിലോറി അടിയന്തരമായി മാറ്റണമെന്ന് വേങ്ങൂർ സമന്വയ കലാസമിതി ഭാരവാഹിയായ എ.പി. ജിബി ആവശ്യപ്പെട്ടു. ചിത്രം-- എം.സി റോഡിൽ വേങ്ങൂർ പെട്രോൾ പമ്പിന് സമീപം അപകടത്തിൽപെട്ട മിനിലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.