മട്ടാഞ്ചേരി: ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ സംഘടിപ്പിച്ച അദാലത്തിൽ ബഹളം. നേരത്തേ ഭൂമി തരംമാറ്റൽ അപേക്ഷയിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് പറവൂർ സ്വദേശി സജീവൻ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസ് കേന്ദ്രീകരിച്ച് അതിവേഗ തീർപ്പാക്കലിന് അദാലത് സംഘടിപ്പിച്ചു തുടങ്ങിയത്. എന്നാൽ, ബുധനാഴ്ച നടന്ന നാലാം അദാലത്തിന് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്ന് പരാതി ഉയർന്നു. തന്നെയുമല്ല ടോക്കൺ സംവിധാനം തകിടം മറിച്ചെന്നും ആരോപണമുയർന്നു. ഇതാകട്ടെ ബഹളത്തിനും ഇടയാക്കി. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു അപേക്ഷകർ ബഹളം വെച്ചത്. രാവിലെ മുതൽ അദാലത്തിനെത്തിയവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. പലരും വെയിലേറ്റ് തളരുന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെ ടോക്കൺ സമ്പ്രദായം അട്ടിമറിച്ചെന്ന പരാതിയും ബഹളം രൂക്ഷമാക്കി. പൊലീസ് ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളം അടങ്ങിയില്ല. പിന്നീട് സബ് കലക്ടർ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. അദാലത്തിൽ എണ്ണൂറോളം അപേക്ഷകളാണ് പരിഗണനയിൽ വന്നത്. ഇതിൽ നാനൂറോളം അപേക്ഷകളിൽ തീർപ്പ് കൽപിച്ചപ്പോൾ ബാക്കി അപേക്ഷകൾ തുടർനടപടിക്കായി ഇതര ഓഫിസുകളിലേക്ക് അയച്ചു. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ്, സീനിയർ സൂപ്രണ്ട് ടോമി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത് സംഘടിപ്പിപ്പിച്ചത്. ചിത്രം: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ ഭൂമി തരം മാറ്റൽ അദാലത്തിൽ പങ്കെടുക്കാനെത്തിയവർ മുദ്രാവാക്യം മുഴക്കി ബഹളംവെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.