നായരമ്പലം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം വൈപ്പിൻ: തീരദേശവാസികൾക്ക് ദുരിതമായി തീരപ്രദേശങ്ങളിൽ വീണ്ടും വേലിയേറ്റം. പുഴകളുടെയും മറ്റു ജലാശയങ്ങളോടും ചേർന്നുകിടക്കുന്ന പുരയിടങ്ങളിലാണ് കൂടുതലായും വെള്ളം കയറിയത്. ഏതാനും ദിവസങ്ങളായി വീടുകളിൽ വെള്ളം കയറുന്നുണ്ടെങ്കിലും ബുധനാഴ്ച മുതലാണ് ശക്തിപ്രാപിച്ചത്. മാസങ്ങൾക്കുമുമ്പ് ഇത്തരത്തിൽ വേലിയേറ്റം ശക്തമായതിനെത്തുടർന്ന് വിവിധ പഞ്ചായത്തുകളിൽ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. നായരമ്പലം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. മുമ്പ് ഇത്തരത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പരിഹാര നടപടികൾക്ക് മുറവിളി ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിനാൽ ഇക്കുറി ദുരിതം ഇരട്ടിയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നായരമ്പലം പഞ്ചായത്തിലെ കുരിശിങ്കൽ പ്രദേശം മണിക്കൂറുകളോളം വെള്ളക്കെട്ടിലായിരുന്നു. കിഴക്കുവശത്തെ പുഴയിൽനിന്ന് വെള്ളം ചെമ്മീൻ കെട്ടുകൾ വഴി കരയിലേക്ക് വ്യാപിച്ചു. പല വീടുകളുടെയും വരാന്ത വരെ വെള്ളം എത്തി. പൊതുടാപ്പുകളും വെള്ളക്കെട്ടിൽ മുങ്ങി. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ ജലനിരപ്പ് കൂടുതൽ ഉയർന്നതായി നാട്ടുകാർ പറയുന്നു. നേരത്തേ പുലർച്ചയും രാത്രിയുമായിരുന്നു വേലിയേറ്റം ശക്തമെങ്കിൽ ഇക്കുറി പകലും വെള്ളം വൻതോതിൽ ഉയരുന്ന സ്ഥിതിയാണ്. കിഴക്കൻ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാൽനട മാത്രം സാധ്യമാകുന്ന വീതികുറഞ്ഞ വഴികളും വരമ്പുകളുമാണുള്ളത്. ഇവ വെള്ളത്തിൽ മുങ്ങുന്നതോടെ യാത്ര ദുഷ്കരമാകും. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്ന കാര്യത്തിൽ രക്ഷാകർത്താക്കൾക്ക് ആശങ്കയുണ്ട്. Vellam കുഴുപ്പിള്ളി കിഴക്ക് റോഡ് വെള്ളം നിറഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.