ഭൂമി തരംമാറ്റൽ: നിലവിലെ കെട്ടിടങ്ങൾക്ക്​ അധിക ഫീസ്​ ഈടാക്കാൻ നിർദേശം

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലെ നിലവിലെ കെട്ടിടങ്ങൾക്ക്​ അധിക ഫീസ്​ ഈടാക്കാൻ സർക്കാർ നിർദേശം. 3000 ചതുരശ്ര അടിക്ക്​ മുകളിലുള്ള കെട്ടിടങ്ങൾക്കാണ്​ ഇതു​ ബാധകമാവുക. അധിക ചതുരശ്ര അടിക്ക്​ 100 രൂപ നിരക്കിൽ ഫീസ്​ ഈടാക്കാനാണ്​ ഉത്തരവിൽ വ്യക്തമാക്കുന്നത്​. 2017 ഡിസംബർ 30നു​ ശേഷം സ്വാഭാവിക വ്യതിയാനത്തിന്​ അപേക്ഷ നൽകിയവർ അധിക ഫീസ്​ നൽകേണ്ടിവരും. സ്വാഭാവിക വ്യതിയാനത്തിന്​ അപേക്ഷ നൽകിയ ഭൂമിയിൽ 3000 ചതുരശ്ര അടിയിലധികം വിസ്​തീർണമുള്ള കെട്ടിടമുണ്ടെങ്കിൽ അവക്ക്​ 27A വകുപ്പി​ന്‍റെയും അത്​ സംബന്ധിച്ച്​ ചട്ടങ്ങളുടെയും വ്യവസ്ഥകൾ ബാധകമാണെന്ന്​ ഉത്തരവ്​ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.