കേരള സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷാതീയതി തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രില്‍ 26ന് നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി/എം.കോം. (റെഗുലര്‍ - 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്‍റ് - 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2017, 2018 & 2019 അഡ്മിഷന്‍) പരീക്ഷകള്‍ മേയ് അഞ്ചിലേക്ക്​ മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല. ഏപ്രില്‍ 26 ന് നടത്താനിരുന്ന അവസാനവര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ആൻഡ്​ സപ്ലിമെന്‍ററി പരീക്ഷ മേയ് ആറിലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല. പ്രോജക്ട് റിപ്പോര്‍ട്ട് ഏപ്രിലില്‍ നടത്തുന്ന അവസാനവര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടർ സയന്‍സ്/ബി.സി.എ (എസ്.ഡി.ഇ. - റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2017 അഡ്മിഷന്‍) പരീക്ഷകളുടെ പ്രോജക്ട് റിപ്പോര്‍ട്ട് മേയ് ഏഴിന്​ മുമ്പ്​ വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. പ്രാക്ടിക്കല്‍ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി, ഫെബ്രുവരി 2022 (എസ്.ഡി.ഇ - റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2017 & 2018 അഡ്മിഷന്‍) പരീക്ഷയുടെ (LISM 54 - Information Technology Applications) പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 29 ന് കാര്യവട്ടം കാമ്പസിലെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ കമ്പ്യൂട്ടര്‍ ലാബില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പരീക്ഷാഫീസ് ആറ്, എട്ട്, ഒമ്പത്, പത്ത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) സപ്ലിമെന്‍ററി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20 ന് ആരംഭിക്കും. പിഴകൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 30 വരെയും 400 രൂപ പിഴയോടെ മേയ് നാലുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മേയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (റെഗുലര്‍ - 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 & 2019 അഡ്മിഷന്‍) (ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ ഒഴികെ) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഏപ്രില്‍ 26 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 29 വരെയും 400 രൂപ പിഴയോടെ മേയ് മൂന്നുവരെയും അപേക്ഷിക്കാം. 2021 അഡ്മിഷന്‍ (റെഗുലര്‍) അപേക്ഷകള്‍ www.slcm.keralauniversity.ac.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 2020, 2019, 2018 അഡ്മിഷന്‍ അപേക്ഷകര്‍ www.exams.keralauniversity.ac.in എന്ന പോര്‍ട്ടല്‍ മുഖേനയാണ്​ രജിസ്റ്റര്‍ ചെയ്യേണ്ടത്​. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.