കളമശ്ശേരി: എച്ച്.കെ.എസ് ബ്രാന്‍ഡിൽ ശുചീകരണ ഉൽപന്നങ്ങളുമായി ഏലൂർ നഗരസഭ ഹരിതകർമസേന വീടുകളിലേക്ക്. ബാത്ത് റൂം ലോഷൻ, ഹാൻഡ് വാഷ് തുടങ്ങിയ ഉൽപന്നങ്ങളാണ് നഗരസഭ പരിതിയിലെ വീടുകളിൽ മിതമായ നിരക്കിൽ വിപണനത്തിന് എത്തിക്കുന്നത്. പഴയ പത്രങ്ങൾ ന്യായമായ നിരക്കിൽ ശേഖരിച്ച് മറ്റൊരു അധിക വരുമാനം കണ്ടെത്തുകയാണ് സേന. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി. സുജിൽ ഉൽപന്നങ്ങളുടെ പരിചയപ്പെടുത്തലും ആദ്യവിൽപനയും നടത്തി. വൈസ് ചെയർപേഴ്സൻ ലീല ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാർ ടി.എം. ഷെനിൻ, അംബിക ചന്ദ്രൻ, പി.എ. ഷെറീഫ്, ദിവ്യാനോബി, പി.ബി. രാജേഷ്, കൗൺസിലർമാരായ പി.എം. അയ്യൂബ്, കെ.ആർ. കൃഷ്ണപ്രസാദ്, സെക്രട്ടറി പി.കെ. സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രോംചന്ത്, വി. ബിജു എന്നിവർ പങ്കെടുത്തു. EC KALA 1 HARITHA SANA ഏലൂർ നഗരസഭ ഹരിതകർമസേനയുടെ ശുചീകരണ ഉൽപന്നങ്ങളുടെ ആദ്യവിൽപന കൗൺസിൽ ഹാളിൽ നടന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.