മഴക്കാല പൂർവ ശുചീകരണത്തിന്​ തുടക്കം

മരട്: നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭയിലെ 33 ഡിവിഷനിലെയും കൗൺസിലർമാർ, ആശ വർക്കർമാർ, ഹരിത കർമസേന പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന കൂടിയാലോചന യോഗമാണ് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സണി‍ൻെറ നേതൃത്വത്തിൽ ചേർന്നത്. ചെയർമാൻ ആന്‍റണി ആശാൻപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൻ രശ്മി സനിൽ അധ്യക്ഷത വഹിച്ചു. എച്ച്.എസ്. ഷാജു മഴക്കാല പൂർവരോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. EC-TPRA-1 Maradu മരട് നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയർമാൻ ആന്‍റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.