ഗാരേജ് ഭാഗത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സ്‌റ്റേഷൻ ആലുവയിലേക്ക് മാറ്റും

ആലുവ: ദീർഘദൂര ബസുകളിലെത്തുന്ന യാത്രക്കാർക്കായി തയാറാക്കിയ . കെ.എസ്.ആർ.ടി.സി കെ- സ്വിഫ്റ്റ് ബസുകൾ സർവിസ് ആരംഭിച്ചതിനെത്തുടർന്നാണ് ഫീഡർ സർവിസുകളും സ്‌റ്റേഷനുകളും തുടങ്ങിയത്. ദീർഘദൂര ബസുകളിൽ ദേശീയപാതയിൽവന്ന്​ ഇറങ്ങുന്നവർക്കും കയറേണ്ടവർക്കും സഹായകമാകാനാണ് ഫീഡർ സർവിസുകളും അവക്ക്​ സ്‌റ്റേഷനുകളും തുടങ്ങിയത്. ആലുവയിലെ രണ്ട് ഫീഡർ സ്റ്റേഷനുകളിൽ ഒന്നിനാണ് കൂടുതൽ സൗകര്യം കണക്കിലെടുത്ത് സ്ഥാനചലനമുണ്ടാകുക. തൃശൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കായാണ് ഗാരേജ് കവലയിൽ ഫീഡർ സ്‌റ്റേഷനുകളിലൊന്ന് ആരംഭിച്ചത്. ഇത് നഗരത്തിൽനിന്ന്​ ഒന്നര കിലോമീറ്റർ അകലെയാണ്. നഗരത്തോട് ചേർന്ന് യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്ന വിധത്തിൽ ഈ സ്‌റ്റേഷൻ ആലുവ ബൈപാസിലേക്ക് മാറ്റാനാണ് നീക്കം. ഗാരേജ് കവലയിലെ ഫീഡർ സ്റ്റേഷൻ ഒഴിവാക്കുന്നതിലൂടെ അധികബാധ്യത ഒഴിവാക്കാൻ കഴിയുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബൈപാസിൽ ട്രാഫിക് ഐലൻഡിനോട് ചേർന്നാണ് മറ്റൊരു ഫീഡർ സ്റ്റേഷനുള്ളത്. എറണാകുളം ഭാഗത്തേക്ക് പോകുന്ന കെ-സ്വിഫ്റ്റ് ബസുകൾക്കായുള്ളതാണിത്. നഗരത്തിൽ കയറാത്ത മറ്റ് ദീർഘദൂര ബസുകളിലെ യാത്രക്കാർക്കും ഇത് പ്രയോജനപ്പെടും. ഈ സ്‌റ്റേഷൻ അവിടെത്തന്നെ തുടരും. കെ-സ്വിഫ്റ്റ് ബസുകൾ സർവിസ് ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഫീ‌ഡർ ബസുകളിൽ ആവശ്യത്തിന് യാത്രക്കാരില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.