വീണ് തലക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു

അരൂര്‍: മഴയും മിന്നലും വരുന്നതുകണ്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അരൂര്‍മുക്കം കുന്നുപറമ്പില്‍ ബിന്ദു ബൈജുവാണ് ​(46) മരിച്ചത്. രണ്ടാഴ്ച മുമ്പ്​ വീടിനു സമീപത്തെ കോണ്‍ക്രീറ്റ്‌ചെയ്ത വഴിയിലാണ് വീണത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ബൈജു. മക്കള്‍: നിഖില്‍ കൃഷ്ണ, നിധിന്‍ കൃഷ്ണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.