ആലുവ: വിലക്കയറ്റം പിടിച്ചുനിർത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ജെബി മേത്തര്‍ എം.പി. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യസഭയില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അതിനുള്ള മാനസികാവസ്ഥ പോലും സര്‍ക്കാറിന് ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം നടത്തി. ഭരണഘടനക്ക് നേരെ വെല്ലുവിളി ഉയരുന്ന കാലഘട്ടമാണിത്. സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി രാജ്യസഭയില്‍ സംസാരിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിൻെറ അടിസ്ഥാന ആവശ്യത്തിന് പ്രാധാന്യം നല്‍കും. ഇതില്‍ ആലുവയ്ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.