വി.എസിന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.ടി. മുരളീധരൻ നിര്യാതനായി

ആലപ്പുഴ: പ്രതിപക്ഷ നേതാക്കളായിരുന്ന സമയത്ത് ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്‍റെയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആര്യാട് പഞ്ചായത്ത് നികർത്തിൽ വീട്ടിൽ പി.ടി. മുരളീധരൻ (67) നിര്യാതനായി. തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഇടതു വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്​ രാഷ്​ട്രീയത്തിൽ എത്തിയത്​. നിരവധി യുവജന സമരങ്ങളിൽ മുൻനിരപ്പോരാളിയായിരുന്നു. 1980 മുതൽ 2006 വരെ സി.പി.എം നിയമസഭ പാർലമൻെററി പാർട്ടി ഓഫിസ് സെക്രട്ടറിയായിരുന്നു. കെ.ആർ. ഗൗരിയമ്മ റവന്യൂമന്ത്രിയായിരുന്നപ്പോൾ പേഴ്​സനൽ അസിസ്റ്റന്‍റായും പിന്നീട് ഗവ. ചീഫ് വിപ്പ് ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഭാര്യ: ലീലാമണി മക്കൾ: മാലിൻ മുരളീധരൻ (മുൻ ആലപ്പുഴ ഡി.ടി.പി.സി. സെക്രട്ടറി), ലക്ഷ്മി. മരുമക്കൾ: അഞ്ജു, അനിൽദേവ്. APD muralidaran മുരളീധരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.