വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

attn ktym and chn ചേർത്തല: ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് 10ാം വാർഡ് വളപ്പിൽ വീട്ടിൽ സതീശന്‍റെ മകൻ ഷാരോൺ (26) വാൻ ഇടിച്ച്​ മരിച്ചു. ദേശീയപാതയിൽ 11ാം മൈൽ കവലക്കുസമീപം ഞായറാഴ്ച പുലർച്ച എറണാകുളത്തെ ജോലിസ്ഥാപനത്തിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. കർണാടക രജിസ്ട്രേഷൻ ട്രാവലർ ഇടിച്ച്​ തലക്ക്​ ഗുരുതര പരിക്കേറ്റ ഷാരോൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഈരാറ്റുപേട്ടയിലെ എസ്.കെ.എസ് മൈക്രോഫിനാൻസ് ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഷാരോൺ ഒരാഴ്ച മുമ്പാണ് എറണാകുളത്തെ ഓഫിസിന്‍റെ ചുമതലയിലെത്തിയത്. മാതാവ്​: സതി. സഹോദരങ്ങൾ: ശരത് (മിൽമ), ശാലു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.