വെള്ളച്ചാട്ടത്തിലെ കയത്തിൽ യുവാവ് മുങ്ങിമരിച്ചു

പീരുമേട്: വാഗമണ്ണിലെ പാലൊഴുകുംപാറയിലെ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. അലപ്പുഴ എഴുപ്പുര അവലോകുന്ന് തോണ്ടൻകുളങ്ങര കരയിൽ ചാക്കോയുടെ മകൻ രോഹിതാണ്​ (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം വാഗമൺ പാലൊഴുകുംപാറയിൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ രോഹിത് കയത്തിൽ ഇറങ്ങി. ഏറെസമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ കരയിൽനിന്നവർ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണിന് ഇവിടെ നെറ്റ്​വർക്ക് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസും അഗ്​നിരക്ഷാസേനയും വിവരം അറിയുന്നത്. സ്ഥലത്തെത്തിയ ​അഗ്​നിരക്ഷാസേനയും പൊലീസും നാട്ടുകാരും വാഗമൺ ഡി.ടി.പി.സി ഗാർഡുമാരും ചേർന്ന്​ നടത്തിയ തിരച്ചിലിൽ മുന്നുമണിയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്​ ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.