ആറുലക്ഷം രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ

പെരുമ്പാവൂർ: ആറ് ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘത്തെ കോടനാട് പൊലീസ് പിടികൂടി. നെല്ലിക്കുഴി തണ്ടിയേക്കൽ വീട്ടിൽ സീതി, ശ്രീമൂലനഗരം പുത്തൻപുരയിൽ വീട്ടിൽ മക്കാർ, തോട്ടുവ പുളിങ്ങേപ്പിള്ളി വീട്ടിൽ പ്രസാദ്, മാണിക്കമംഗലം കൊയ്പ്പാൻ വീട്ടിൽ തോമസ്, ആലുവ വള്ളൂർ അകത്തൂട്ട് വീട്ടിൽ അശോകൻ, തുറവൂർ തളിയൻ വീട്ടിൽ അഗസ്റ്റിൻ, ആലുവ യു.സി കോളജ് വൈലോടം വീട്ടിൽ സഹീർ, മലയാറ്റൂർ മുല്ലശ്ശേരി വീട്ടിൽ അനിൽ, കുറിച്ചിലക്കോട് പള്ളശ്ശേരി വീട്ടിൽ ഡാർവിൻ തുടങ്ങിയവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. കപ്രിക്കാട് സ്വദേശി പാപ്പച്ചന്റെ പുരയിടത്തിലാണ് ലക്ഷങ്ങൾ വെച്ചുള്ള ചീട്ടുകളി നടന്നത്. പൊലീസിനെക്കണ്ട് പണവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞ് പിടികൂടുകയായിരുന്നു. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ, കോടനാട് എസ്.എച്ച്.ഒ സജി മാർക്കോസ് എസ്.ഐമാരായ എ.വി. പുഷ്പരാജ്, എസ്. രാജേന്ദ്രൻ, എ.എസ്.ഐ സുഭാഷ് ആർ. നായർ, എസ്.സി.പി.ഒ മാരായ എബി മാത്യു, എ.പി. രാജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.