അജൈവ മാലിന്യശേഖരണ സെന്റർ ഉദ്ഘാടനം ചെയ്തു

വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിൽ അജൈവ മാലിന്യം ശേഖരണത്തിനായി നിർമിച്ച മിനി എം.സി.എഫ് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അനിജ വിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, സുനിത ബാലൻ, മെംബർമാരായ ലതിന സലിംകുമാർ, എ.കെ. രാജേഷ്, പ്രഷീല ബെന്നി, കൈതാരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. സതീശൻ, വി.ഇ.ഒ ആഷിഫ എന്നിവർ സംസാരിച്ചു. 22 വാർഡുകളിൽനിന്ന്​ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് ആർ.ആർ.എഫിലേക്ക് കൈമാറും. പടം EA PVR ajiva malinyam 6 കോട്ടുവള്ളി പഞ്ചായത്തിൽ അജൈവ മാലിന്യം ശേഖരണത്തിനായി നിർമിച്ച മിനി എം.സി.എഫ് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.