'ഞങ്ങളും കൃഷിയിലേക്ക്' പഞ്ചായത്തുതല സമിതികൾ രൂപവത്​കരിച്ചു

കോതമംഗലം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നടത്തിപ്പിന്​ കവളങ്ങാട് പഞ്ചായത്തുതല സമിതി രൂപവത്​കരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ സൈജന്‍റ്​ ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോമി തേക്കേക്കര, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എച്ച്. നൗഷാദ്, ഷിബു പടപറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ സിബി മാത്യു, വിജയൻ മോളേക്കുടി, ലിസി ജോർജ്, ഉഷ ശിവൻ, ജിൻസി മാത്യു, ടീന ടിനു, തോമാച്ചൻ ചാക്കോച്ചൻ, ജെലിൻ വർഗീസ്, രാജേഷ് കുഞ്ഞുമോൻ, സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ കെ.ബി. മുഹമ്മദ്, എം.എസ്. പൗലോസ്, സി. ഡി.എസ് ചെയർപേഴ്സൻ ജമീല ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും കെ.സി. സാജു നന്ദിയും പറഞ്ഞു. പല്ലാരിമംഗലം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല സമിതി രൂപവത്​കരിച്ചു. പദ്ധതിവഴി വിതരണം ചെയ്യുന്ന പച്ചക്കറി വിത്തിന്‍റെ വിതരണോദ്ഘാടനം പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. നിസാമോൾ ഇസ്മായിൽ, സഫിയ സലീം, അബ്ദുൽ കരീം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, എ.എ. രമണൻ, ഷാജിമോൾ, നസിയ ഷമീർ, കെ.ബി. മുഹമ്മദ്, കെ.ജെ. ബോബൻ, എം.എം. ഷംസുദ്ദീൻ, ഇ.എം. മനോജ്, എം.എ. ഷുക്കൂർ, യു.എ. ജിംസിയ, ഷരീഫ റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.