മട്ടാഞ്ചേരി: കൊച്ചിയിലെ റേഷൻ കരിഞ്ചന്ത ഇല്ലാതാക്കാൻ അധികൃതർ തയാറാകണമെന്ന് എ.ഐ.ടി.യു.സി കൊച്ചി മണ്ഡലം കൺവെൻഷൻ. കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ റേഷൻ കരിഞ്ചന്തയുടെ കേന്ദ്രബിന്ദു കല്ല് ഗോഡൗണിലെ ഉദ്യോഗസ്ഥരാണെന്നും കൊച്ചിയിലെ റേഷൻ ഡീലർമാരുടെ സംഘടന നേതാവും കരിഞ്ചന്തയിൽ കൂട്ടുനിൽക്കുകയാണെന്നും കൺവെൻഷൻ ആരോപിച്ചു. മുൻ ഏരിയ മാനേജർക്കെതിരെ നടപടി സ്വീകരിച്ചതൊഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള പറവൂർ, മാടവന എന്നിവിടങ്ങളിൽ സ്റ്റോക് കൃത്യത പാലിച്ചപ്പോൾ കല്ല് ഗോഡൗണിൽ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നത്. വിജിലൻസിന്‍റെ ഇടപെടൽ കൃത്യമായി നടന്നില്ലെങ്കിൽ അഴിമതി തുടർക്കഥയാകുമെന്നും ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. കെ.എൻ. ഗോപി, എ. അഫ്സൽ, കെ.എ. അംസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.