കളമശ്ശേരി: വിദ്യാർഥികളെ അധ്യയനത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കൊച്ചി സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രഫ. ഡോ.പി.ജി. ശങ്കരൻ അഭിപ്രായപ്പെട്ടു. തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നാഷനൽ സർവിസ് സ്കീം, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വീൽചെയറിൽ സഞ്ചരിക്കുന്നവർക്കുള്ള റമദാൻ-വിഷു-ഈസ്റ്റർ ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരോടുള്ള സമീപനത്തിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ കാതലായ മാറ്റം വരണമെന്ന് അധ്യക്ഷത വഹിച്ച തണൽ ജനറൽ സെക്രട്ടറി കെ.കെ. ബഷീർ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയല്ല തുല്യപരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ കൊച്ചി സിറ്റി കോഓഡിനേറ്റർ അബ്ദുൽ ഖയ്യൂം, കുസാറ്റ് എൻ.എസ്.എസ് കോഓഡിനേറ്റർ ഡോ. രമ്യ രാമചന്ദ്രൻ, പ്രോഗ്രാം ഓഫിസർ തൃപ്തി എസ്. വാര്യർ എന്നിവർ സംസാരിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി സ്വാഗതവും എൻ.എസ്.എസ് വളന്‍റിയർ മെഹ്സൂസ് നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.