ജൈവപച്ചക്കറി വിളവെടുപ്പ്

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെന്‍റ്​ കോളനിയിൽ ചെയ്തിരുന്ന ജൈവപച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവമായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കർ തരിശ് പ്രദേശം കൃഷിയിറക്കിയത്. താമസ സ്ഥലത്തിനുപുറമെ കൃഷി ചെയ്യുന്നതിന്​ മാത്രമായി സർക്കാർ നൽകിയ സ്ഥലത്ത് കൃഷിചെയ്ത പയർ, പാവൽ, വെണ്ട, ചീര, വഴുതന, മുളക് ,വെള്ളരി, പടവലം, ചുരക്ക, മത്തൻ തുടങ്ങിയ വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്. സെറ്റിൽമെന്‍റ്​ കോളനിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ്​ കൃഷി ഓഫിസർ കെ.സി. സാജു, കുഞ്ഞുമോൾ ബദറുദ്ദീൻ, ഷീബ ബേബി, എൽബിൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എ. സജി സ്വാഗതവും തൊഴിലുറപ്പ് അസിസ്റ്റന്‍റ്​​ എൻജിനീയർ എൻ.വൈ. അമല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.