പുത്തന്‍പാന വായന

കാലടി: അര്‍ണോസ് പാതിരി രചിച്ച പുത്തന്‍പാനയുടെ പുനര്‍വായന കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമായി. 50 നോമ്പുകാലത്ത് എല്ലാ ദിവസവും വൈകീട്ട്​ 6.30നാണ് ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ദേവാലയത്തില്‍ നടത്തുന്നത്. യേശുവി​ന്‍റെ ജനനം മുതല്‍ മരണം വരെയുള്ള രംഗങ്ങളെ കാവ്യാത്മകമായി പുത്തന്‍പാനയില്‍ വിവരിച്ചിട്ടുണ്ട്. പള്ളിയില്‍ 50 ദിവസവും വായനക്ക്​ പുറമെ പുത്തന്‍പാനയെക്കുറിച്ചുള്ള പഠനവും നടത്തുന്നുണ്ട്. പുതിയ തലമുറയില്‍ അവബോധം ഉണ്ടാക്കാനാണ് പുനര്‍വായന നടത്തുന്നതെന്ന് ഇടവക വികാരി ജോണ്‍ പുതുവ അറിയിച്ചു. ദിവസവും നിരവധി വിശ്വാസികളാണ് പങ്കാളികളാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.