ആലഞ്ചേരി വിശ്വാസികളെ പരിഹാസ്യരാക്കുന്നു -അൽമായ മുന്നേറ്റം

കൊച്ചി: കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിനു പകരം കർദിനാൾ ജോർജ് ആലഞ്ചേരി നൽകിയ അവധി അപേക്ഷ കത്തോലിക്ക സഭയെയും വിശുദ്ധവാരത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി ആരോപിച്ചു. ആലഞ്ചേരിക്കുവേണ്ടി ഹാജരായ വക്കീൽ ചൊവ്വാഴ്ച വിശുദ്ധവാരാചരണ ഭാഗമായി അടിയന്തര തിരുക്കർമങ്ങളിൽ പങ്കെടുക്കാനുള്ളതുകൊണ്ട് അവധിക്ക് അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ, വിശുദ്ധവാരത്തിൽ ചൊവ്വാഴ്ച തിരുക്കർമങ്ങൾ ഇല്ലാതിരിക്കെ നുണ പറഞ്ഞ്​ കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തത്. വിവിധ കേസുകളിൽ സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് ആലഞ്ചേരി കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.